Wednesday, November 17, 2010

ശാസ്താരം പ്രണമാമ്യഹം
ശങ്കരന്‍ നമ്പൂതിരി ടി.എസ്

പൊന്നു പതിനെട്ടാം
പടിയില്‍ അടിയന്റെ
പുണ്യ പാപങ്ങള്‍ എല്ലാം
തൃക്കാഴ്ച വെച്ചിടുന്നേന്‍
സങ്കട കടല്‍ നീക്കി
കാക്കണേ ഉടയോനെ
ചിന്മയ രൂപന്‍ ആകും
ശ്രീ ശബരി ഗിരി വാസ...
സ്വാമി ശരണം അയ്യപ്പ ശരണം
ഗുരു വരനെ ഗുണ നിധിയെ ...

വേദാന്ത കടല്‍ താണ്ടി
അണയുന്ന പണ്ഡിതനെ
വേദനകള്‍ നെഞ്ചില്‍ ഏറ്റി
പടി കയറും പാമരനെ
ഒരു പോലെ കൈ താരില്‍
കാക്കുന്ന ഭഗവാനെ
അദ്വയ്ത സാരത്തിന്‍
അലകടലെ തിരുവരുളെ....
സ്വാമി ശരണം അയ്യപ്പ ശരണം
ഗുരു വരനെ ഗുണ നിധിയെ

കന്മഷങ്ങള്‍ അകതാരില്‍
തിരി കൊളുത്തും
കലിയുഗത്തില്‍
ജന്മ ജന്മാന്തര
കര്‍മ ഭൂവാം ഹൃത്തടത്തില്‍
പൂവനങ്ങള്‍ ഉണരട്ടെ
പുണ്യ പമ്പ ഒഴുകട്ടെ
പുലരി കതിര്‍ ഒളിയായ്
ശരണ മന്ത്രം ഉതിരട്ടെ
സ്വാമി ശരണം അയ്യപ്പ ശരണം
ഗുരു വരനെ ഗുണ നിധിയെ

Tuesday, April 20, 2010

മലയാള കവിതകള്‍ വൃത്തത്തില്‍ എഴുതണം എന്ന് ഞാന്‍ പറയുന്നില്ല.. എന്നാലും വൃത്തം നിര്‍വചിക്കാന്‍ എങ്കിലും ഉള്ള അറിവ് ഈ ആധുനിക ദുര്‍ഭൂതങ്ങള്‍ ആര്‍ജിക്കണം
വൃത്തവും അലങ്കാരവും കവിതയ്ക്ക് ആവശ്യം തന്നെ

മലയാള കവിതയ്ക്ക് മുഖം നഷ്ടമായിരിക്കുന്നു ..ഇവിടെ ഒരു കാവ്യ സംസ്കാരം നില നിന്നിരുന്നു .അതില്‍ ലയിച്ച ഒരു തലമുറ നില നിന്ന് പോരുന്നു ... വര്‍ത്തമാന കാല കവിതയ്ക്ക് വസന്തങ്ങളുടെ സൌകുമാര്യം ഇല്ലഅത് ചില ലകഷ്യ ബോധം നഷ്ടപ്പെട്ട വരികളുടെ ഇണ ചേരല്‍ മാത്രം ആണ് ... വൃത്തത്തില്‍ ജന്യമായി അലങ്കാരം കൊണ്ട് വിഭൂഷിതയാക്കപ്പെട്ട കവിത മഹാ ലക്ഷ്മിയെ പോലെ സുസ്മേരം പൊഴിക്കും ..കാലങ്ങളോളം .


Followers

About Me

My photo
എന്നെ ഞാന് അറിയുന്നു... എനിക്ക് എന്നെ നന്നയി അറിയാം കണ്ടും കൊടുത്തും മുന്നേറുന്നു ഈശ്വരന് അത് മാത്രം സത്യം ബാകിയെല്ലാം ഓരോരുത്തരുടെ കാര്യം കാണാന്...